സദസ്സിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉയരും എന്നാണ് പ്രതീക്ഷ എന്നും മുഖ്യമന്ത്രി

സംസ്ഥാനം പുതിയ കാൽവെപ്പാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ ഉൾപ്പെടുത്തി നാടിൻറെ ഭാവി വികസന പരിപാടികൾ ഇങ്ങനെ വേണമെന്ന് തീരുമാനിക്കുന്നതാണ് വികസന സദസ്സ്. നാട്ടിൽ വിവിധതരത്തിലുള്ള വികസന നേട്ടങ്ങൾ എല്ലാവരുടെയും അനുഭവത്തിൽ വരുന്നു. ഓരോ പ്രദേശത്തും തദ്ദേശ സ്ഥാപനങ്ങളിലും സംഘടിപ്പിക്കുകയാണ്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങളിൽ നേടാൻ കഴിഞ്ഞ വികസനങ്ങളുടെയും മുന്നോട്ടു പോകുന്നതിന്റെ ഭാവി വികസന സാധ്യതകളെ കുറിച്ചുള്ള അഭിപ്രായങ്ങൾ ക്രോഡീകരിക്കുകയും, ഉൾപ്പെടുത്താൻ കഴിയുന്നവ ഉൾപ്പെടുത്തിയും ഇതെല്ലാം അടിസ്ഥാനമാക്കിയുമായാണ് വികസനസദസ്സ് സംഘടിപ്പിക്കുന്നത് എന്ന് വികസനസദസ്സിന്റെ സംസ്ഥാനതല  ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

നാടിനോട് താല്പര്യം ഉള്ളവർ, എന്റെ നാട് അത് എങ്ങനെ വികസിച്ചു വരണം എന്ന സങ്കല്പം മനസ്സിലുള്ളവരാണ്. സമൂഹം ആകെ ഇതിന് ആരോഗ്യകരമായ സമീപനമാണ് സ്വീകരിക്കുന്നത്. ഇന്നുമുതൽ ഒരു മാസം നീണ്ടുനിൽക്കുന്നതാണ് വികസന സദസ്സ്. നാടിൻറെ ഭാവി വികസനത്തിന് ശക്തമായ അടിത്തറപാകാൻ പരിപാടിയിലൂടെ കഴിയും. കേരളത്തിന്റെ വികസനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. ആസൂത്രണ പ്രക്രിയയിൽ ജനങ്ങൾക്ക് വലിയ പങ്ക് ഉണ്ടാകാറില്ല. എന്നൽ, ജനങ്ങൾ പങ്കാളിത്തം വഹിച്ചുകൊണ്ടുള്ള ആസൂത്രണമാണ് ജനകീയ ആസൂത്രണം. അതിൻറെ ഗുണം നമ്മുടെ നാട് അനുഭവിക്കുന്നു. സർക്കാർ പണത്തിനൊപ്പം ജനപങ്കാളിത്തം വലിയതോതിൽ ഉണ്ടാവുകയും ഓരോ പദ്ധതിയും സർക്കാർ ഫണ്ടിന് അപ്പുറത്ത് ചിലവിട്ട് പൂർത്തീകരിക്കാൻ കഴിയുന്നു. വികസന സദസ്സുകളിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉയരും എന്നാണ് പ്രതീക്ഷ. ഇതെല്ലാം ഉൾക്കൊണ്ട് താഴെത്തട്ടിൽ നിന്നുള്ള ആസൂത്രണം നടപ്പിലാക്കും. ജനങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളെല്ലാം സജീവമായി പരിഗണിക്കുന്ന നിലയുണ്ടാകും.

നമ്മുടെ നാട് പല കാര്യങ്ങളിലും പുതിയ രീതികൾ സ്വീകരിച്ചിട്ടുണ്ട്. ഒരു മന്ത്രിസഭയാകെ ജനങ്ങൾക്ക് ഇടയിൽ ചെന്ന് ജനങ്ങളുടെ കാര്യങ്ങൾ കേട്ടിട്ടുണ്ട്. നാടിന്റെ എല്ലാ ഭാഗങ്ങളിലും കേട്ടുകൊണ്ടുള്ള വികസനം കേരളത്തിലായിരിക്കും ആദ്യമായി സംഭവിക്കുന്നത്. ഓരോ പ്രദേശത്തിന്റെയും വികസനം എന്നത് സംസ്ഥാനത്തിന്റെ വികസനമാണ്. ഏതു വികസനം എടുത്താലും അത് രാജ്യത്തിന്റെയും ലോകത്തിന്റെയും വികസനമാണ്. നാടിൻറെ വികസനമാണ്. അഭിപ്രായങ്ങളും ചിന്താഗതികളും ഉണ്ടാകും.

അധികാരം കൈയാളുന്നത് ആര് വേണമെന്ന് തീരുമാനിക്കുന്നത് ജനങ്ങൾ. പ്രതിപക്ഷത്തിരിക്കുന്നവർക്കും നാടിൻറെ വികസന പ്രക്രിയയിൽ പങ്കുണ്ട്. നാടിൻറെ വികസനം എല്ലാവർക്കുമുണ്ട്. എല്ലാവരും ഇതിൽ പങ്കുവഹിക്കണം. എല്ലാവരും അവരുടെ നാടിൻറെ വികസനത്തിനായി കഴിയാവുന്ന നീക്കങ്ങൾ നടത്തണം. ഈ പ്രക്രിയയിൽ എല്ലാവരും സഹകരിക്കുകയാണ് വേണ്ടത്. ചർച്ചകൾ തുറന്ന മനസോടെ നടത്തണം. എന്നാൽ, ചിലയിടങ്ങളിൽ തുറന്ന മനസ്സു കാണുന്നില്ല. നാടിൻറെ വികസന കാര്യങ്ങളിൽ ഒന്നിച്ചു നിൽക്കാൻ കഴിയുക എന്നത് വളരെ പ്രധാനമാണ്. ജനകീയ പ്രക്രിയ ആരംഭിച്ചപ്പോൾ എല്ലാവരെയും ഒന്നായി നിർത്തി കൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്താനാണ് അക്കാലത്ത് ചെയ്തിരുന്നത്.

നാടിൻറെ വികസനത്തിന്റെ കാര്യത്തിൽ പ്രാധാന്യം നൽകണം. അത് പലപ്പോഴും ഉത്തരവാദിത്തപ്പെട്ട പലരും കാണിക്കുന്നില്ല എന്നത് നിർഭാഗ്യകരം ആണ്. കേരളത്തിലെ തദ്ദേശ സ്വയം സ്ഥാപനം പ്രവർത്തനങ്ങൾ നടത്തുമ്പോൾ അതിന് എല്ലാം പിന്തുണയും നൽകാനുള്ള ബാധിത സംസ്ഥാന സർക്കാരിന് ഉണ്ട്. ആ ബാധ്യത സംസ്ഥാന സർക്കാർ നിർവഹിക്കണമല്ലോ. ഒരു തരത്തിലുമുള്ള ഭേദ ചിന്തയുമില്ലാതെ കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും പ്രവർത്തനത്തിന് ആവശ്യമായ പിന്തുണയാണ് സംസ്ഥാന സർക്കാർ നൽകി വരുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിരിക്കും എന്ന് യുഡിഎഫിനോട് ജനങ്ങൾ പറഞ്ഞു. ഏതെങ്കിലും വേർതിരിവ് സംസ്ഥാന സർക്കാറിന്റെ പ്രവർത്തനങ്ങൾ ഉണ്ടായി എന്ന് ഇതേവരെ ഒരു ആക്ഷേപിക്കുന്ന ഒരു ഭാഗത്തുനിന്നും ഒരു കൂട്ടരും ഉന്നയിച്ചിട്ടില്ല. ഇതാണ് ജനാധിപത്യ പ്രക്രിയയുടെ അടിസ്ഥാനം.

എന്നാൽ നമ്മൾ ദുരനുഭവം നേരിടുന്നവരാണ്. സംസ്ഥാന സർക്കാരിൻറെ വികസനത്തിന് ആവശ്യമായ പിന്തുണ ആവശ്യം വരുമ്പോൾ അതിന് സഹകരണമില്ലായ്മയും നിഷേധിക്കുന്ന നിലപാടും ചിലത് വെട്ടിക്കുറക്കുന്ന നിലപാടും കേന്ദ്രസർക്കാറിന്റെ ഭാഗത്തിൽ നിന്നുണ്ടാകുന്നു. പ്രത്യേക രീതിയിൽ ഉള്ള പകപോക്കൽ പോലെ കേരളത്തോട് പെരുമാറുന്ന രീതിയില്‍ വരുന്നു. അത് ഉണ്ട് എന്നുള്ളത് കൊണ്ട് കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെടാനുള്ള കാര്യങ്ങൾ ആവശ്യപ്പെടാതെ ഇരിക്കുന്നില്ല. ചെയ്ത കാര്യത്തിൽ ശരിയല്ല എന്ന് പറയും. നിഷേധിച്ച കാര്യം നേടിയെടുക്കാൻ എന്തൊക്കെ ചെയ്യും. എന്താണ് സംസ്ഥാന സർക്കാരിൻറെ ആവശ്യമെന്ന കേന്ദ്രത്തിനോട് പറഞ്ഞു കൊണ്ടേയിരിക്കും.

നമ്മുടെ രാജ്യം ഫെഡറൽ രാഷ്ട്രമാണ്. വികസന സദസ്സ് ശരിയായ രീതിയിൽ സംഘടിപ്പിക്കുന്നതിന് വേണ്ടി തീരുമാനം ഉണ്ടായി. പിന്നീടാണ് പലകാര്യങ്ങളും ബഹിഷ്കരിക്കുന്ന പിന്നീട് പരിപാടി മാറ്റിവെക്കുകയും ചെയ്യുന്ന നില ഉണ്ടായത്. ആവശ്യങ്ങൾ അറിയിക്കുകയാണ് വേണ്ടത് അതിനോട് മുഖം തിരിച്ചു നിൽക്കുന്ന സമീപനം ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.ഇക്കാര്യങ്ങൾ ഗൗരവമായി ചിന്തിക്കേണ്ട ഘട്ടമാണിത്. നാടിൻറെ പ്രത്യേകതയിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടായി. 10 വർഷം മുൻപ് നാഷണൽ ഹൈവേ യാഥാർത്ഥ്യമാകും എന്ന് ആരെങ്കിലും കരുതിയിരുന്നോ. ഡിസംബറിൽ നാഷണൽ ഹൈവേയുടെ നല്ലൊരു ഭാഗം പൂർത്തിയാകാൻ പോവുകയാണ്. 2026 മാർച്ചിൽ അപൂർവ്വ ഭാഗങ്ങൾ ഒഴികെ ബാക്കിയെല്ലാം പൂർത്തിയാകും. പ്രകടമായ മാറ്റമാണിതെല്ലാം. കോവളത്ത് നിന്ന് കാസർഗോഡ് ബേക്കൽ വരെയുള്ള ജലപാതയുടെ നല്ലൊരു ഭാഗം, കോവളം മുതൽ ചേറ്റുവാ വരെയുള്ള ഭാഗം ഈ വരുന്ന ഡിസംബറിൽ പൂർത്തിയാക്കാൻ കഴിയും എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *