കോഴിക്കോട്: റവന്യൂ ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ‘ചിറക് 2025’ സെപ്റ്റംബര്‍ 23ന് കട്ടിപ്പാറ കാരുണ്യതീരം ക്യാമ്പസില്‍ നടക്കും. ജില്ലയിലെ 21 സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നുള്ള 250ലധികം ഭിന്നശേഷി വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ മാറ്റുരക്കുക. മോഹിനിയാട്ടം, നാടോടി നൃത്തം, സംഘനൃത്തം, ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം, ചിത്രരചന, പെയിന്റിങ്, ഉപകരണസംഗീതം തുടങ്ങിയ മത്സരങ്ങള്‍ ഉണ്ടാകും. ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാം.
സ്‌പെഷ്യല്‍ സ്‌കൂളുകളിലെ തൊഴില്‍ യൂണിറ്റുകളില്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങളുടെ വിപണന സ്റ്റാളുകള്‍, നാഷണല്‍ ട്രസ്റ്റ് ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളുടെ ഹെല്‍പ് ഡെസ്‌കുകള്‍ എന്നിവ കലോത്സവത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കും.

കലോത്സവം രാവിലെ ഒമ്പതിന് അഡ്വ. പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാനും കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പ്രേംജി ജെയിംസ് അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കൊടുവള്ളി നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *