മുംബൈ ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ യുവ നടി അനന്യ പാണ്ഡയെ എൻസിബി ഇന്ന് വീണ്ടും ചോദ്യം ചെയ്യും . ഇന്ന് നടക്കുന്ന ചോദ്യംചെയ്യലിന് ശേഷം അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. ഇന്നലെ രണ്ട് മണിക്കൂറോളമാണ് എന്‍സിബി അനന്യയെ ചോദ്യം ചെയ്തത് . ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലായ മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട് അനന്യയുടെ മുംബൈയിലെ വീട്ടില്‍ റെയ്ഡ് ചെയ്യുകയും ലാപ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

അനന്യ പാണ്ഡെ കേസില്‍ നിര്‍ണായക കണ്ണി എന്നാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. എന്‍സിബി ഉദ്യോഗസ്ഥര്‍ ആര്യന്‍ ഖാന്റെ വാട്‌സാപ്പ് ചാറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആര്യന്‍ ഖാന് ബോളിവുഡിലെ യുവനടിയുമായി ആര്യന്‍ ഖാന്‍ ചാറ്റ് നടത്തി എന്നതിന്റെ വിവരങ്ങളായിരുന്നു ഹാജരാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *