നവീൻ ബാബുവിന്റെ വീട്ടിലെത്തി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നവീന്റെ കുടുംബവുമായി ഗവർണർ കൂടിക്കാഴ്ച നടത്തി.കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരാനാണ് വന്നതെന്ന് സന്ദര്‍ശനത്തിന് ശേഷം ഗവര്‍ണര്‍ പ്രതികരിച്ചു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് അതുകൊണ്ട് അക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും അത് നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു പ്രതികരണങ്ങള്‍ നടത്താനുള്ള സമയമല്ല ഇതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇന്ന് സ്പീക്കര്‍ എ എന്‍ ഷംസീറും നവീന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *