ഉത്തർപ്രദേശിൽ ഭര്‍ത്താവിന്റെ ദീര്‍ഘായുസിനായി ഉപവാസം അനുഷ്ഠിക്കുന്നതിനിടെ വിഷം കൊടുത്ത് കൊന്നു.കൗശാംബി ജില്ലയിൽ സവിത എന്ന യുവതിയാണ് ഭർത്താവ് ശൈലേഷിനെ കൊലപ്പെടുത്തിയത്.
ശൈലേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.

ഭര്‍ത്താവിന്റെ ദീര്‍ഘായുസിനുള്ള കര്‍വ ചൗഥ് അനുഷ്ഠാനത്തിന്റെ ഭാഗമായുള്ള വ്രതത്തിലായിരുന്ന യുവതിയാണ് കൊലപാതകം നടത്തിയതതെന്നത് ശ്രദ്ധേയമാണ്. ലാല്‍ ബഹദൂര്‍ ശാസ്ത്രി നഗറിലാണ് സംഭവം നടന്നത്. ശൈലേഷിനുള്ള ഭക്ഷണത്തില്‍ സവിത വിഷം കലര്‍ത്തുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അഖിലേഷ് പൊലീസിനോട് പറഞ്ഞു. ശൈലേഷിനെ ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ വച്ച് അവസാനമായെടുത്ത വിഡിയോയിലും ശൈലേഷ് തനിക്ക് വിഷം നല്‍കിയത് സവിതയാണെന്ന് പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *