വഖഫ് ബിൽ സംബന്ധിച്ച് പാർലമെന്ററി സംയുക്ത സമിതി ഡൽഹിയിലെ പാർലമെൻ്റ് അനെക്സ് മന്ദിരത്തിൽ ചേർന്ന യോഗത്തിൽ കയ്യാങ്കളി.ചർച്ച നടക്കുന്നതിനിടെ ടി എം സി എംപി കല്യാൺ ബാനർജിയും ബിജെപി എംപി അഭിജിത് ഗാംഗുലിയും തമ്മിലായിരുന്നു തർക്കം. തർക്കത്തിനിടെ ഗ്ലാസ് വാട്ടർ ബോട്ടിൽ എടുത്ത് കല്യാൺ ബാനർജീ മേശയിൽ ഇടിച്ചു. അത് ഉടഞ്ഞ് കല്യാൺ ബാനർജിയുടെ കൈ വിരലിന് പരുക്കേൽക്കുകയും ചെയ്തു.

തർക്കത്തിന് ശേഷം വീണ്ടും യോഗം പുനരാരംഭിച്ചു. കല്യാൺ ബാനർജിയുടെ തള്ളവിരലിനും ചൂണ്ടുവിരലിനും പരിക്കേറ്റതിനെ തുടർന്ന് പ്രഥമശുശ്രൂഷ നൽകിയശേഷം യോ​ഗം വീണ്ടും ആരംഭിച്ചത്. പിന്നീട് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിയും എഎപി നേതാവ് സഞ്ജയ് സിംഗും ചേർന്ന് അദ്ദേഹത്തെ മീറ്റിംഗ് റൂമിലേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നു.
വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച് എംപിമാരുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിനായാണ് ഇന്ന് ‍സമിതി യോ​ഗം ചേർന്നത്. വഖഫ് നിയമം പരിഷ്കരിക്കാനാണ് സമിതി ലക്ഷ്യമിടുന്നത്. ബില്ലുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കായി ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ക്ഷണിച്ച് സമിതി തിങ്കളാഴ്ച യോഗം ചേർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *