കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന ആം ആദ്മി നേതാവ് എഎപി മന്ത്രി സത്യേന്ദര്‍ ജയിനിന്റെ കാൽ തിരുമ്മിക്കൊടുത്ത സഹ തടവുകാരൻ ബലാംത്സംഗ കേസിലെ പ്രതി.പോക്‌സോ കേസില്‍ അറസ്റ്റിലായ ബലാത്സംഗക്കുറ്റം ചുമത്തിയ കുറ്റവാളി റിങ്കുവാണ് മന്ത്രിയുടെ കാല്‍ തിരുമ്മിയതെന്നാണ് ഒടുവില്‍ ജയില്‍വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇയാൾ ഫിസിയോതെറാപ്പിസ്റ്റല്ല. റിങ്കുവിനെതിരെ പോക്സോ നിയമ പ്രകാരവും ഐപിസി സെക്ഷൻ 376, 506, 509 എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ടെന്നും ജയിൽ അധികൃതരെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.തിഹാർ ജയിലിൽ സത്യേന്ദർ ജെയിൻ കട്ടിലിൽ കിടക്കുമ്പോൾ സഹതടവുകാരൻ അദ്ദേഹത്തിന്റെ കാൽ തിരുമ്മുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു,ചികിത്സയുടെ ഭാ​ഗമായാണ് ജയിലിൽ സത്യേന്ദർ ജെയിനിന്റെ കാല് മസാജ് ചെയ്തുകൊടുത്തത് എന്നായിരുന്നു എഎപിയുടെ വിശദീകരണം. ഓക്‌സിജൻ കുറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന് ഉറങ്ങാൻ കഴി‍ഞ്ഞിരുന്നില്ല. മരുന്നിനൊപ്പം ചികിത്സയുടെ ഭാഗമായി അക്യുപ്രഷർ മസാജും നടത്തിയിരുന്നു എന്നും എഎപി വ്യക്തമാക്കിയിരുന്നു.

ഇതോടെ കടുത്ത ആരോപണങ്ങളുമായി ബിജെപി വീണ്ടും രംഗത്തെത്തി. ഫിസിയോതെറപ്പിസ്റ്റല്ല മറിച്ച് ബലാത്സംഗവീരനാണ് മന്ത്രിയെ തിരുമ്മുന്നതെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി വക്താവ് ഷെഹസാദ് പൂനവാല പറഞ്ഞു.ജെയിനിന് വിഐപി പരി​ഗണന നൽകിയെന്നാരോപിച്ച് തിഹാർ ജയിൽ സൂപ്രണ്ട് അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. സത്യേന്ദർ ജെയിന് തിഹാർ ജയിലിനുള്ളിൽ തല മസാജ്, കാൽ മസാജ്, ബാക്ക് മസാജ് തുടങ്ങിയ സൗകര്യങ്ങളോടെ വിഐപി പരിഗണനയാണ് നൽകുന്നതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *