സ്ത്രീ-പുരുഷ അനുപാതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നആവശ്യവുമായി മഹാരാഷ്ട്രയില്‍ അവിവാഹിതരായ ചെറുപ്പക്കാരുടെ മാര്‍ച്ച്. ബ്രൈഡ്ഗ്രൂം മോര്‍ച്ച എന്ന പേരില്‍ സോളാപുര്‍ ജില്ലയിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ബുധനാഴ്ച വൈകീട്ടാണ് പ്രതിഷേധ മാര്‍ച്ച് നടന്നത്. സോലാപൂരില്‍ വധുവിനെ തേടുന്ന ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മയാണ് ‘ ബ്രൈഡ് ഗ്രൂം മോര്‍ച്ച’വിവാഹ വസ്ത്രം ധരിച്ച് കുതിരപ്പുറത്തേറിയാണ് യുവാക്കള്‍ കളക്ടറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. .സ്ത്രീ പുരുഷ അനുപാതം മെച്ചപ്പെടുത്താന്‍ ലിംഗ പരിശോധന നിയമങ്ങള്‍ ഉള്‍പ്പെടെ ശക്തമാക്കണമെന്ന് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത യുവാക്കള്‍ ആവശ്യപ്പെട്ടു. അവിവാഹിതരായ ചെറുപ്പക്കാര്‍ക്ക് വധുവിനെ ലഭിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നും യുവാക്കള്‍ ആവശ്യപ്പെട്ടു.സ്ത്രീ-പുരുഷാനുപാതത്തിലെ ഇടിവ് മൂലം വിവാഹ പ്രായമായ യുവാക്കള്‍ക്ക് വധുവിനെ ലഭിക്കുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ് എന്ന് മാര്‍ച്ച് സംഘടിപ്പിച്ച ജ്യോതി ക്രാന്തി പരിഷത് സ്ഥാപകനായ രമേഷ് ഭാസ്‌കര്‍ പറഞ്ഞു.
1000 പുരുഷന്മാര്‍ക്ക് 889 സ്ത്രീ എന്ന നിലയിലാണ് മഹാരാഷ്ട്രയിലെ സ്ത്രീ – പുരുഷ അനുപാതം എന്ന് രമേഷ് പറഞ്ഞു. പെണ്‍ ഭ്രൂണ ഹത്യയാണ് ഈ അന്തരത്തിന് കാരണമെന്നും സര്‍ക്കാരാണ് ഉത്തരവാദിയെന്നും രമേഷ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *