ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്ക് ഉത്തർപ്രദേശ് ബറേലിയിലെ ജില്ലാ കോടതിയുടെ സമൻസ്. ജനുവരി 7ന് ഹാജരാക്കണമെന്ന് ആണ് നോട്ടീസിലെ നിർദ്ദേശം. ഹൈന്ദവ സംഘടനാ നേതാവായ പങ്കജ് പഥക് നൽകിയ കേസിലാണ് നടപടി.ഇന്ത്യ സഖ്യം അധികാരത്തിൽ എത്തിയാൽ ഓരോ സമുദായത്തിൻ്റെയും ജനസംഖ്യയ്ക്ക് ആനുപാതികമായി സമ്പത്ത്, ജോലി, ക്ഷേമ പദ്ധതികൾ എന്നിവ അനുവദിക്കുന്ന സാമൂഹിക സാമ്പത്തിക സർവ്വേ നടപ്പാക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്ക് എതിരെ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. പാഴ് നോട്ടീസ് ആണ് അയച്ചതെന്നും നോട്ടീസ് അയച്ചവർ ആ പദവിയിൽ യോഗ്യരല്ലെന്നും കോൺഗ്രസ് നേതാവ് ഉദിത് രാജ് പ്രതികരിച്ചു.കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസിന് പുറമെ രാജ്യത്തെ ജനങ്ങൾക്കിടയിലുള്ള സമ്പത്തിൻ്റെ വിഹിതം കണ്ടെത്താൻ സാമ്പത്തികവും സ്ഥാപനപരവുമായ സർവേ നടത്തുമെന്നായിരുന്നു ഹൈദരാബാദിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി പറഞ്ഞത്. രാഹുലിന്റെ ഈ പരാമർശം ഒരേസമയം ബിജെപിയിൽ നിന്നും സഖ്യകക്ഷികളിൽ നിന്നും വിമർശനം ഏറ്റുവാങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *