മാര്‍ക്കോയുടെ വിജയത്തില്‍ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് സംവിധായകൻ വിനയൻ. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. അർപ്പണ ബോധവും കഠിനാദ്ധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും എന്നതിന്റെ തെളിവാണ് ‘മാർക്കോ’ എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദൻ നേടിയ വിജയം.ഒരു സിനിമയുടെ തുടക്കം മുതൽ അത് തീയറ്ററിൽ എത്തിക്കഴിഞ്ഞൂം. ഒരു സംവിധായകനേക്കാളും നിർമ്മതാവിനെക്കാളും ആത്മാർത്ഥതയോടെ ആ സിനിമയുടെ കൂടെ സഞ്ചരിക്കുവാനും പ്രമോഷൻ കൊടുക്കുവാനും ഒക്കെ ഉണ്ണി കാണിക്കുന്ന ഉത്സാഹവും മനസ്സും മറ്റു യുവനടൻമാർക്കും അനുകരണീയമാണ്.
നിദാന്തമായ പരിശ്രമമാണല്ലോ വിജയത്തിനാധാരം. ഒരു പാനിന്ത്യൻ താരം ഉദിക്കട്ടേയെന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു. ഇന്നലെ നടനെ പ്രശംസിച്ച് സംവിധായകൻ പദ്മകുമാർ രംഗത്തെത്തിയിരുന്നു.

വിനയന്‍റെ കുറിപ്പ്

അർപ്പണ ബോധവും കഠിനാധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും എന്നതിന്റെ തെളിവാണ് ‘മാർക്കോ’ എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദൻ നേടിയ വിജയം. ഒരു സിനിമയുടെ തുടക്കം മുതൽ അത് തിയറ്ററിൽ എത്തിക്കഴിഞ്ഞൂം ഒരു സംവിധായകനേക്കാളും നിർമ്മാതാവിനെക്കാളും ആത്മാർത്ഥതയോടെ ആ സിനിമയുടെ കൂടെ സഞ്ചരിക്കുവാനും പ്രമോഷൻ കൊടുക്കുവാനും ഒക്കെ ഉണ്ണി കാണിക്കുന്ന ഉത്സാഹവും മനസ്സും മറ്റു യുവനടൻമാർക്കും അനുകരണീയമാണ്. നിതാന്തമായ പരിശ്രമമാണല്ലോ വിജയത്തിനാധാരം. ഒരു പാനിന്ത്യൻ താരം ഉദിക്കട്ടെ. ആശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *