തെലങ്കാനയിൽ പതിമൂന്നുകാരിക്ക് പീഡനം.സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ പ്രതിയെ മർദിച്ച് വീട് കത്തിച്ചു. പൊലീസ് വാഹനവും നാട്ടുകാർ ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ പ്രതിയും രണ്ട് പൊലീസുകാരും ചികിത്സയിലാണ് .
തെലങ്കാന ആദിലാബാദിലാണ് സംഭവം. പതിമൂന്ന് വയസായ പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഇതിൽ പ്രകോപിതരായ ഗ്രാമവാസികൾ പൊലീസ് സംഘത്തെ ആക്രമിക്കുകയും തട്ടിക്കൊണ്ടുപോയ പ്രതിയുടെ വീടിനും രണ്ട് പൊലീസ് വാഹനങ്ങൾക്കും തീയിടുകയും ആയിരുന്നു. അബോധാവസ്ഥയിലായ യുവാവിനെ പോലീസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിൽ പ്രകോപിതരായാണ് പോലീസിനെ ആക്രമിച്ചത്.