വിശ്വാസമാണ് നല്ലപ്രവർത്തിയുടെ ആധാരമെന്ന് ടിവികെ അധ്യക്ഷൻ വിജയ്. വിശ്വാസമുണ്ടെങ്കിൽ ആത്മവിശ്വാസം വർധിപ്പിക്കും. ആത്മവിശ്വാസം ഉണ്ടെങ്കിൽ എല്ലാം നടക്കുമെന്നും ടിവികെയുടെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് വിജയ് പറഞ്ഞു.
ആത്മവിശ്വാസവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും നേരിടാം. മതസൗഹാർദമാണ് ടിവികെയുടെ മുഖമുദ്ര. ഒരു നക്ഷത്രം പിറക്കും, ആ നക്ഷത്രം നമ്മളെ വഴി നടത്തുമെന്നും വിജയ് പറഞ്ഞു. മഹാബലിപുരത്തെ ടിവികെ ക്രിസ്മസ് ആഘോഷവേളയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിജയ്.
അതേസമയം തമിഴ്നാടിന് പുറമെ കേരളത്തിലും പ്രവർത്തനം വ്യാപിപ്പിക്കാൻ തമിഴ്നാട് വെട്രി കഴകം നീക്കം. അടുത്ത മാസം കേരളത്തിലെ സംസ്ഥാന ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിക്കാൻ നീക്കം നടക്കുന്നുവെന്ന് റിപ്പോർട്ടുകൾ.
ടിവികെയുടെ കേരള ഘടകം പ്രഖ്യാപനത്തിനും പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുമായി വിജയ് ആരാധക കൂട്ടായ്മയുടെ 14 ജില്ലകളിലെയും നേതാക്കൾ ഇന്നലെ കൊച്ചിയിൽ യോഗം ചേർന്നു. ടിവികെ സംഘടിപ്പിക്കുന്ന സമത്വ ക്രിസ്മസ് ആഘോഷം ഇന്ന് മഹാബലിപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടക്കും.
