കെഎസ്എസ്പിയു കുന്ദമംഗലം യൂണിറ്റിന്റെ 31 ആം വാർഷിക സമ്മേളനം ഇന്ന് രാവിലെ 9.30 ന് കുന്ദമംഗലം എഎംഎൽപിഎസ് ൽ യൂണിറ്റ് പ്രസിഡന്റ് കെ സദാനന്ദൻ പതാക ഉയർത്തിയതോടെ ആരംഭിച്ചു. 28 പുരുഷന്മാരും 16 സ്ത്രീകളുമടക്കം മൊത്തം 44 പേർ സംബന്ധിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ സദാനന്ദൻ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ ഉൽഘാടനം ചെയ്ത സമ്മേളനത്തിൽ ബ്ലോക് ജോ, സെക്രട്ടറി സി എ ശാന്തമ്മ സംഘടനാ റിപോർട്ടും യൂണിറ്റ് സെക്രട്ടറി പി.മുരളീധരൻ പ്രവർത്തന റിപ്പോർട്ടും യൂണിറ്റ് ട്രഷറർ ശൈലേന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജോ സെക്രട്ടറി സോമൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബ്ലോക് വൈസ് പ്രസിഡന്റ്മാർ സി രാധാകൃഷ്ണൻ , അംബുജാക്ഷി അമ്മ എന്നിവർ ആശംസകൾ അർപിച്ചു. ബ്ലോക് കമിറ്റി അംഗം ടി ടി ശ്രീധരൻ നായർ കൈത്താങ്ങ് വിതരണം ചെയ്തു. സഹദേവൻ കവിത ചൊല്ലി. മേരിടീച്ചർ സ്വന്തം കവിത ചൊല്ലി. അജിത നാടൻ പാട്ട് പാടി. ഹരിപ്രിയ നൃത്തം അവതരിപ്പിച്ചു.

പെൻഷൻ പരിഷ്കരണ, ഡിഎ കുടിശിഖകൾ ഉടനെ അനുവദിയ്ക്കുക, മെഡി സെപ് അപാകം പരിഹരിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. സെക്രട്ടറി പി മുരളീധരൻ സ്വാഗതവും സെക്രട്ടറി സോമൻ നന്ദിയും പ്രകാശിപ്പിച്ചു. പുതുവർഷത്തേയ്ക്കുള്ള എക്സിക്യൂട്ടീവ്, ഭാരവാഹികൾ എന്നിവരുടെ തെരഞ്ഞെടുപ്പ് ബ്ലോക് വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ നിയന്ത്രിച്ചു. 21 അംഗ എക്സിക്യൂട്ടീവിനേയും 19 അംഗ ബ്ലോക് കൗൺസിലിനേയും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ പ്രസിഡന്റ് കെ സദാനന്ദൻ , വൈസ് പ്രസിഡന്റുമാർ സജീവൻ, മോഹനൻ മാസ്റ്റർ, ഗിരിജ ടീച്ചർ, സെക്രട്ടറി പി മുരളീധരൻ , ജോ സെക്രട്ടറിമാർ സോമൻ, മുരളീധരൻ പൊറ്റമ്മൽ, ചന്ദ്രൻ എം കെ, ഖജാൻജി എ പി ശൈലേന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു. രക്ഷാധികാരികളായി ഗംഗാധരൻ നായർ, കെ നാരായണൻ നമ്പൂതിരി, കൃഷ്ണമ്മ ടീച്ചർ എന്നിവരെയും സമ്മേളനം അംഗീകരിച്ചു.സദ്യയോടു കൂടി 2 .30 മണിക്ക് സമ്മേളനം പിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *