കുന്ദമംഗലം: വ്യാപാരികളെ ദ്രോഹിക്കരുത് എന്ന മുദ്രാവാക്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കുന്ദമംഗലം പഞ്ചായത്ത് ഓഫീസിന്റെ മുന്നില്‍ വ്യാപാരികള്‍ ധര്‍ണ നടത്തി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വ്യാപാരി നേതാക്കള്‍ നടത്തി വരുന്ന പര്യടനത്തിന്റെയും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഫിബ്രുവരി 13ന് തിരുവനന്തപുരത്ത് നടത്തുന്ന സെക്രട്ടറിയേറ്റ്മാര്ച്ചിന്റെയും കടയടപ്പ് സമരത്തിന്റെയും മുന്നോടിയായാണ് ധര്‍ണ്ണ നടത്തിയത്.
സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ എം ബാബുമോന് ധര്‍ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ പി അബ്ദുല്‍ നാസര്‍ സ്വാഗതവും കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ ശ്രീനാഥ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം സുബൈര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എന്‍ വിനോദ് കുമാര്‍, കെ കെ ജൗഹര്‍ തന്‍വീര്‍, യൂത്ത് വിംഗ് നിയോജകമണ്ഡലം ട്രഷറര്‍ ജിനിലേഷ്, കാരന്തൂര്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി പ്രവീണ്‍, വനിതാ വിംഗ് ജില്ലാ കമ്മിറ്റി അംഗം നിമ്മി സജി എന്നിവര്‍ സംസാരിച്ചു.