ടൂൾകിറ്റ്​ കേസിൽ ആക്​ടിവിസ്റ്റ്​ ദിശ രവിക്ക്​ ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചു.കര്‍ശന ഉപാധികളോടെയാണ് ദിഷയ്ക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ വ്യക്​തിഗത ബോണ്ടും ഇതിന്​ പുറമേ രണ്ടാളുകളുടെ ജാമ്യവും നൽകണം.അറസ്റ്റിലായി പത്താം ദിവസമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

കർഷക സമരത്തെ പിന്തുണക്കാൻ കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തുൻബർഗ് ട്വിറ്ററിൽ പങ്കുവെച്ച ടൂൾകിറ്റ് ഡോക്യുമെന്‍റുമായി ബന്ധപ്പെട്ടാണ് ഡൽഹി പൊലീസ് കേസെടുത്ത് ദിശ രവിയെ ബംഗളൂരുവിൽ വെച്ച് അറസ്റ്റ് ചെയ്തത്. ദിശയും കൂട്ടരുമാണ് ടൂൾകിറ്റ് ഗ്രെറ്റക്ക് നൽകിയതെന്നാണ് പൊലീസ് വാദം. ദിശയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളിയിൽ അവർക്കെതിരെ എന്ത്​ തെളിവുണ്ടെന്ന്​ കോടതി ചോദിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച ദിഷയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു. പട്യാല കോടതി തന്നെയാണ് ദിഷയെ കസ്റ്റഡിയില്‍ വിട്ടത്.ഈ മാസം 13നാണ്​ ദിശ രവിയെ അറസ്റ്റ്​ ചെയ്തത്​​.

Leave a Reply

Your email address will not be published. Required fields are marked *