ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ – പാകിസ്താന്‍ മത്സരത്തില്‍ ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുത്തു. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ബംഗ്ലാദേശിനെതിരെയുള്ള അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. പാക് ടീമിൽ ഒരു മാറ്റമുണ്ട്. പരിക്കേറ്റ ഫഖര്‍ സമാന് പകരം ഇമാമുല്‍ ഹഖ് ഓപ്പണറാകും.ടീം: രോഹിത് ശര്‍മം (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.പാകിസ്താന്‍: ഇമാമുല്‍ ഹഖ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്‌വാന്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), സല്‍മാന്‍ ആഗ, തയ്യിബ് താഹിര്‍, ഖുഷ്ദില്‍ഷാ, ഷഹീന്‍ അഫ്രീദി, നസീംഷാ, ഹാരിസ് റൗഫ്, അബ്‌റാര്‍ അഹ്‌മദ്.2023 ലോകകപ്പ് ഫൈനലുതൊട്ട് ടോസ് ഭാഗ്യം ഇന്ത്യയെ കനിഞ്ഞിട്ടില്ല. തുടര്‍ച്ചയായ 12-ാം മത്സരത്തിലാണ് ടോസ് ഇന്ത്യക്ക് എതിരാവുന്നത്. തുടര്‍ച്ചയായ 11 മത്സരങ്ങളില്‍ ടോസ് നഷ്ടപ്പെട്ട നെതര്‍ലന്‍ഡ്‌സിനെ മറികടന്ന് ആവര്‍ത്തിച്ച് ഏറ്റവും കൂടുതല്‍ ടോസ് നഷ്ടപ്പെടുന്ന ടീമായി ഇന്ത്യ മാറി.

Leave a Reply

Your email address will not be published. Required fields are marked *