കൊൽക്കത്ത∙ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും മുൻ റെയിൽവേ മന്ത്രിയുമായ അന്തരിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം.
ബംഗാൾ നിയമസഭയിൽ കൃഷ്ണനഗർ ഉത്തർ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. ഇന്ത്യയുടെ 32-ാമത് റെയിൽവേ മന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, ബംഗാളിൽ നിന്ന് രണ്ട് തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

2015 ഫെബ്രുവരിയിൽ മുകുൾ റോയിയെ തൃണമൂൽ കോൺഗ്രസിന്റെ നാഷനൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. 2017 നവംബറിൽ അദ്ദേഹം ബിജെപിയിൽ ചേർന്നു. 2021 ജൂൺ 11ന് അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ മടങ്ങിയെത്തി.

Leave a Reply

Your email address will not be published. Required fields are marked *