കെപിസിസി മുൻ ജനറൽ സെക്രട്ടറി പിഎം സുരേഷ് ബാബു കോണ്‍ഗ്രസ് വിടുന്നു. കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും ദേശീയ തലത്തില്‍ നേതൃത്വം ഇല്ലാതായെന്നും സുരേഷ് ബാബു വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ഇന്നത്തെ നേതൃത്വത്തോട് പൂർണമായും മാനസികമായി അകന്നു. കോണ്‍ഗ്രസില്‍ പാര്‍ട്ടിയില്‍ ഉറച്ച് നില്ക്കാന് പാര്‍ട്ടിയുടെ ആശയമോ നേതൃത്വമോ പ്രസക്തമല്ല. തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി വിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാർട്ടി വിടാതിരിക്കണം എന്ന നിർബന്ധബുദ്ധി തനിക്കില്ല. കോൺഗ്രസ് വിട്ട് മറ്റ് പാർട്ടിയിലേക്ക് പോകാം എന്ന് തോന്നിത്തുടങ്ങി. കോൺഗ്രസ് നേതാക്കളൊഴിച്ച് എല്ലാവരും നിരന്തരം വിളിക്കുകയും കാണുകയും ചെയ്യുന്നുണ്ട്. പിസി ചാക്കോ തന്നെ കാണാൻ വന്നിരുന്നുവെന്നും സ്ഥിരീകരിച്ചു.