രാജ്യത്തെ കൊവിഡ് പ്രതിരോധത്തിൽ നോവാവാക്സ് വാക്സിൻ കൂടി. 12 നും 18 നും ഇടയിലുള്ള കൗമാരക്കാർക്ക് അടിയന്ത ഉപയോഗത്തിനാണ് ഡിസിജിഐഅനുമതി നൽകിയത് .

നോവോവാക്‌സ് എന്ന വിദേശ നിർമ്മിത വാക്സിൻ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ കോവോവാക്‌സ്എ ന്ന പേരിൽ പുറത്തിറക്കും . പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള വാക്സിൻ കൗമാരക്കാർക്കായി അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സിഇഒ അഡാർ പൂനാവാല പറഞ്ഞു. രാജ്യത്ത് കൗമാരക്കാർക്കും കുട്ടികൾക്കുമുള്ള നാലാമത്തെ വാക്സിനാണ് നോവോവാക്‌സ്.

തങ്ങളുടെ വാക്സിൻ 80 ശതമാനം വരെ ഫലപ്രദമാണെന്ന് ഫെബ്രുവരിയിൽ നോവോവാക്‌സ് പറഞ്ഞിരുന്നു. ഇന്ത്യയിൽ 12 നും 18 നും ഇടയിൽ പ്രായമുള്ള 2,247 കുട്ടികളിൽ വാക്സിൻ പരീക്ഷിച്ചു വിജയിച്ചു. അടുത്തിടെ ലോകാരോഗ്യ സംഘടനയും ഈ വാക്സിൻ അടിയന്തര ഉപയോഗത്തിനായി അംഗീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *