അവസാന ശ്വാസം വരേയും നെഹ്റു ഗാന്ധി കുടുംബത്തിന്‍റെ അടിമകള്‍ ആയിരിക്കുമെന്ന് വിവാദ പ്രഖ്യാപനവുമായി രാജസ്ഥാൻ എം എൽ എ നിയമസഭയിൽ. രാജസ്ഥാനിലെ സിരോഹിയില്‍ നിന്നുള്ള എംഎല്‍എയായ സന്യം ലോധയാണ് പ്രസ്താവന നടത്തിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ മുഖ്യ ഉപദേഷ്ടാക്കളില്‍ ഒരാളാണ് സന്യം ലോധ. ബജറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിൽ ബിജെപി നിയമസഭാംഗത്തിനുള്ള മറുപടിയായാണ് ലോധ പ്രസ്താവന നടത്തിയത്.

അതേ ഞങ്ങള്‍ അവസാന ശ്വാസം വരേയും നെഹ്റു ഗാന്ധി കുടുംബത്തിന്‍റെ അടിമകള്‍ ആയിരിക്കും. ആ അടിമത്തം ഞങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും കാരണം ആ കുടുംബമാണ് രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചത് എന്നാണ് സന്യം ലോധയുടെ പ്രസ്താവന.

എന്നാല്‍ പ്രതിപക്ഷ നേതാക്കളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമാണ് സന്യം ലോധയ്ക്ക നേരിടേണ്ടി വന്നത്. അടിമത്തത്തെ അഭിനന്ദിക്കുന്ന പുതിയ സംസ്കാരമാണിത്. നിങ്ങള്‍ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോര്‍ ചോദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *