കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് പത്രികകൾ സ്വീകരിക്കുന്നത്. പത്രികകളുടെ സൂക്ഷ്മപരിശോധന ചൊവ്വാഴ്ച നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ താല്പര്യമുള്ളവർക്ക് മാർച്ച് 26 വരെ സമയം അനുവദിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് ഇനി വെറും 18 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാഷ്ട്രീയ പാർട്ടികൾ ആവേശകരമായ പ്രചാരണത്തിലാണ്. ഏപ്രിൽ 9-നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. പോളിങ്ങിന് ശേഷം മെയ് 4-ന് വോട്ടെണ്ണൽ നടക്കും. സുതാര്യവും പരാതിരഹിതവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പൂർണ്ണമായി സഹകരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു.

തിരഞ്ഞെടുപ്പ് സംബന്ധമായ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാൻഡമൈസേഷൻ നടപടികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. സമാധാനപരമായ പോളിങ് ഉറപ്പാക്കാൻ കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാനത്തുടനീളം ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *