സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഇന്നലെ പവന് 1,07,040 രൂപ വിലയുണടായിരുന്ന സ്വർണ്ണത്തിന്റെ ഇന്നത്തെ വില പവന് 1,02,680 രൂപയാണ്. ഇന്നലയെ അപേക്ഷിച്ചു ഒരു പവൻ സ്വർണ്ണത്തിന്റെ വിലയിൽ 4,360 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഈ മാസത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. ഇന്നലെ 13,380 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 545 രൂപ കുറഞ്ഞ് 12,835 രൂപയിലെത്തി.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഇടതടവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ ആണ് സ്വർണവില പ്രവചനങ്ങൾക്കതീതമായി താഴേക്ക് വീണത്. ഇറാനും അമേരിക്കയും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തിനിടയിൽ ഡോളറിന്റെ മൂല്യം ശക്തിപ്രാപിച്ചതും, നിക്ഷേപകർ ഊർജ്ജ ചെലവുകൾ വർദ്ധിക്കുന്നത് പണപ്പെരുപ്പത്തിനും ആഗോള സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും ഉള്ള ആശങ്കകൾ കാരണം വൻ വിറ്റഴിക്കൽ നടത്തുന്നതും വിപണിയെ സ്വാധീനിക്കുന്നുണ്ട്. സംഘർഷം തുടരുന്നതും ലോകമെങ്ങും ഊർജ്ജക്ഷാമം വ്യാപിക്കുന്നതും വിപണിയെയും സ്വര്ണവിലയേയും എങ്ങനെ സ്വാധീനിക്കും എന്ന ഉറ്റു നോക്കുകയാണ് വിദഗ്ധർ.
കോഴിക്കോട്: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ ആരോപണത്തിൽ കേസെടുത്ത് മലപ്പുറം സൈബർ പൊലീസ്. അപകീർത്തിപ്പെടുത്തൽ, പ്രകോപനം സൃഷ്ടിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രകാരമാണ് കേസെടുത്തത്. വ്യാജ അക്കൗണ്ടിൽ നിന്ന് ഫേസ്ബുക്കിൽ പ്രചരിക്കുന്ന പോസ്റ്റിനെതിരെ ലീഗ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണ് വ്യാജ പ്രചാരണമെന്ന നിലപാടിലാണ് ലീഗ്. സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. പോസ്റ്റിന് പിന്നിലുളള ദുഷ്ടശക്തികളെ പിടികൂടാൻ അടിയന്തര നടപടി ആവശ്യപ്പെട്ടതായി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമും വ്യക്തമാക്കി.
ഇത്തരം വ്യാജ പ്രചാരണങ്ങളിൽ ആരും വഞ്ചിതരാകരുതെന്ന് കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഫേസ്ബുക്കിൽ ആരോപണം ഉയർന്നത്. പരാതി പറയാനെത്തിയ തന്റെ ഫോണിലേക്ക് സാദിഖലി ശിഹാബ് തങ്ങൾ അശ്ലീല ചിത്രങ്ങൾ അയക്കുകയും മോശമായി സന്ദേശങ്ങളയക്കുകയും ചെയ്തെന്നായിരുന്നു കുറിപ്പിലെ ആരോപണം.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
ബഹുമാന്യനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് ഒരു വ്യാജ ഐഡിയിൽനിന്ന് ഫേസ്ബുക്കിൽ വന്ന പോസ്റ്റിനെതിരെ പാർട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതുസംബന്ധമായി വിശദമായി അന്വേഷണം നടന്നുവരികയാണ്.
സംഭവത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പാർട്ടി നിയമപരമായി നേരിടുക തന്നെ ചെയ്യും. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ ആരും വഞ്ചിതരാകരുത്.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ ആരോപണത്തിൽ കേസെടുത്ത് മലപ്പുറം സൈബർ പൊലീസ്. അപകീർത്തിപ്പെടുത്തൽ, പ്രകോപനം സൃഷ്ടിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രകാരമാണ് കേസെടുത്തത്. വ്യാജ അക്കൗണ്ടിൽ നിന്ന് ഫേസ്ബുക്കിൽ പ്രചരിക്കുന്ന പോസ്റ്റിനെതിരെ ലീഗ് നൽകിയ പരാതിയിലാണ് കേസെടുത്തത്.