തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് രണ്ടായിരത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 2, 527 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 33 പേർ മരണമടഞ്ഞു. ഇതോടെ ആകെ മരണം 5,22,149 ആയി.രാജ്യത്ത് ഇതുവരെ 3,08,380 മുൻകരുതൽ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്ന ഉത്തരവ് വന്നതിന് പിന്നാലെ, ഡൽഹിയിൽ പൊതുഇടങ്ങളിൽ, പ്രത്യേകിച്ച് തിരക്കേറിയ മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, മെട്രോ, ബസുകൾ, ഐഎസ്‌ബിടികൾ എന്നിവിടങ്ങളിൽ ജനങ്ങൾ മാസ്ക് ധരിച്ചു തുടങ്ങി. ഇവിടങ്ങളിൽ ഡൽഹി പൊലീസ് പരിശോധന വീണ്ടും ശക്തമാക്കിയിട്ടുണ്ട്. ഡൽഹി വെള്ളിയാഴ്ച 1,042 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്, 4.64 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു.
