ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിക്കെതിരെ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. എല്ലാ ഉപഭോക്താക്കള്‍ക്കും 125 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കുമെന്ന ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂറിന്റെ പ്രഖ്യാപനത്തെ ചൂണ്ടിയാണ് കെജ്‌രിവാളിന്റെ വിമര്‍ശനം. പരീക്ഷാഹാളില്‍ കെജ്‌രിവാളിന് പിന്നിലിരിക്കുന്ന ഠാക്കൂര്‍, കെജ്‌രിവാളിന്റെ ഉത്തരക്കടലാസില്‍നിന്ന് കോപ്പിയടിക്കുകയാണ്. 300 യൂണിറ്റ് വൈദ്യുതി സൗജന്യമാണെന്ന് ഡല്‍ഹിയില്‍ ഞങ്ങള്‍ പറഞ്ഞു. ഹിമാചലില്‍ 125 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു – കെജ്‌രിവാള്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കുമെന്ന പ്രഖ്യാപനം ജയ്‌റാം ഠാക്കൂര്‍ നടത്തിയത്. സര്‍ക്കാരിന്റെ ഈ നീക്കം ഏകദേശം 11.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുമെന്നും 250 കോടിരൂപയുടെ അധികബാധ്യത സര്‍ക്കാരിന് ഇതിലൂടെ ഉണ്ടാകുമെന്നും ഠാക്കൂര്‍ പറഞ്ഞിരുന്നു.തന്റെ ഹിമാചല്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഠാക്കൂര്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *