മൂന്ന് ദിവസങ്ങളിലായി നടന്ന അവശ്യ സര്‍വീസ് വിഭാഗക്കാരുടെ തപാല്‍ വോട്ടിൽ ജില്ലയിലെ ഇരു ലോക്സഭ മണ്ഡലങ്ങളിലുമായി ആകെ വോട്ട് ചെയ്തത് 3,444 പേർ. കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ 1814 പേരും വടകര മണ്ഡലത്തിൽ (കൂത്തുപറമ്പ്, തലശ്ശേരി ഉൾപ്പെടെ) 1630 പേരുമാണ് വോട്ട് ചെയ്തത്. ഏപ്രിൽ 20, 21, 22 തീയ്യതികളിലായാണ് ഈ വിഭാഗക്കാരുടെ തപാൽവോട്ട് നടന്നത്.ആദ്യദിനത്തിൽ കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ 328 പേരും വടകര മണ്ഡലത്തിൽ 320 പേരും വോട്ട് രേഖപ്പെടുത്തി. ഏപ്രിൽ 21, 22 തിയ്യതികളിൽ കോഴിക്കോട് യഥാക്രമം 569, 917 പേരും വടകരയിൽ 635, 675 പേരും വോട്ട് രേഖപ്പെടുത്തി. പോലീസ്, അഗ്‌നിശമന വിഭാഗം, ജയില്‍, എക്‌സൈസ്, മില്‍മ, കെഎസ്ഇബി, ജല അതോറിറ്റി, കെ എസ് ആര്‍ ടി സി, ട്രഷറി സര്‍വീസ്, ആരോഗ്യ വകുപ്പ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി എസ് എന്‍ എല്‍, റെയില്‍വേ, പോസ്റ്റല്‍ ആന്‍ഡ് ടെലിഗ്രാഫ് എന്നിവയിലെയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിലെയും ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവർക്കാണ് അവശ്യ സര്‍വീസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പോസ്റ്റല്‍ വോട്ട് സൗകര്യം നൽകിയത്.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
