മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ എമ്പുരാന്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടി പ്രദര്‍ശനത്തിന് എത്തുന്നത്. തീയറ്ററില്‍ എത്തി 27 ദിവസത്തിന് ശേഷമാണ് എമ്പുരാന്‍ ഒടിടിയില്‍ എത്താന്‍ പോകുന്നത്.

മാര്‍ച്ച് 27ന് ഇറങ്ങിയ ചിത്രം അതിന്റെ തീയറ്റര്‍ റണ്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഔദ്യോഗിക വിവരം പ്രകാരം 325 കോടിയാണ് എമ്പുരാന്‍ നേടിയിരിക്കുന്നത്. തിയറ്റര്‍ കളക്ഷനും ബിസിനസും കൂടിച്ചേര്‍ത്താണ് ഈ കളക്ഷന്‍ ചിത്രം നേടിയത്. ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവരാണ് ചിത്രം നിര്‍മിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *