
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനു മുൻപ് യുഡിഎഫ് പ്രവേശനത്തിനായി സമ്മർദം ചെലുത്തുന്ന പി.വി.അൻവറും യുഡിഎഫും തൽക്കാലം സഹകരിച്ച് പ്രവർത്തിക്കാൻ ധാരണ. മുന്നണി പ്രവേശനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമായില്ല. അൻവറിന്‍റെ ആവശ്യങ്ങളിൽ യുഡിഎഫിൽ ചർച്ച ചെയ്തശേഷം കോൺഗ്രസ് തീരുമാനം അറിയിക്കും. കോൺഗ്രസ് നേതാക്കളും പി.വി അൻവറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണത്തിന് ധാരണയായത്.പാർട്ടിയിലും യുഡിഎഫിലും കൂടുതൽ ചർച്ചകൾ അനിവാര്യമാണെന്നും കോൺഗ്രസ് നേതൃത്വം അൻവറിനെ അറിയിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇരുവരും തീരുമാനിച്ചു. പി.വി അൻവർ ഒരു ഉപാധിയും മുന്നോട്ട് വെച്ചിട്ടില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞത്.
