ഇന്ധനവില ഇന്നും വർദ്ധിച്ചു. പെട്രോൾ ലീറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 95 രൂപ 19 പൈസയായി. ഡീസലിന് 90 രൂപ 37 പൈസയാണ്.

കൊച്ചിയിൽ പെട്രോൾ ലീറ്ററിന് 93 രൂപ 31 പൈസയായി. ഡീസലിന് 88 രൂപ 61 പൈസയാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട്​ പെട്രോൾ വില 93.62 രൂപയായും ഡീസൽ വില 88.91 രൂപയായും വർദ്ധിച്ചു.

തെരഞ്ഞെടുപ്പ്​ ഫലത്തിന്​ പിന്നാലെയാണ്​ രാജ്യത്ത്​ പെട്രോൾ-ഡീസൽ വിലയിൽ തുടർച്ചയായി വർദ്ധനയുണ്ടാകുന്നത്. അന്താരാഷ്​ട്ര വിപണിയിൽ ഇന്ത്യ ഉപയോഗിക്കുന്ന ബ്രെൻറ്​ ക്രൂഡോയിലിൻറെ വില 0.79 ഡോളർ ഇടിഞ്ഞ്​ 65.39 ഡോളറിലെത്തി. 1.19 ശതമാനം ഇടിവാണ്​ രേഖപ്പെടുത്തിയത്​.

Leave a Reply

Your email address will not be published. Required fields are marked *