
വയനാട്ടില്‍ ലോറിയില്‍ കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. 3495 കിലോ പുകയില ഉത്പന്നങ്ങളാണ് എക്‌സൈസ് പിടിച്ചെടുത്തത്. മുത്തങ്ങ ചെക്‌പോസ്റ്റില്‍ ഇന്നലെ രാത്രിയാണ് പരിശോധനയ്ക്കിടെ വന്‍തോതില്‍ പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വന്‍ പുകയില ശേഖരം പിടികൂടിയത്. പിടിയിലായ സഫീറിനെ ചോദ്യം ചെയ്തുവരികയാണ്.
