കാമുകി കോൾ ബ്ലോക്ക് ചെയ്തതോടെ 260 കിലോമീറ്റർ യാത്ര ചെയ്തെത്തി ദേഹത്ത് പെട്രോളോഴിച്ച് കാമുകൻ്റെ ആത്‌മഹത്യാ ഭീഷണി. ഉത്തർ പ്രദേശിലെ കാൺപൂരിൽ നിന്ന് ബറേലി വരെ സഞ്ചരിച്ച് കാമുകി പഠിക്കുന്ന കോളജിലെത്തിയാണ് യോഗേഷ് എന്ന യുവാവ് ആത്‌മഹത്യാ ഭീഷണി മുഴക്കിയത്.

9ആം ക്ലാസ് മുതൽ ഇരുവരും പ്രണയത്തിലാണ്. കാൺപൂരിൽ തന്നെയാണ് ഇരുവരും താമസിച്ചിരുന്നത്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതോടെ പഠനം നിർത്തിയ യോഗേഷ് ജോലി ചെയ്യാൻ തുടങ്ങി. ഈ സമയത്ത് കാമുകിക്ക് ബറേലിയിലെ ഒരു ഫാർമസി കോളജിൽ അഡ്‌മിഷൻ ലഭിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച ഫോണിൽ സംസാരിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. യോഗേഷ് കാമുകിയോട് ദേഷ്യപ്പെട്ടു. ഇതിൽ വിഷമിച്ച യുവതി യോഗേഷിൻ്റെ കോളുകൾ ബ്ലോക്ക് ചെയ്തു. കാമുകിയെ വിളിച്ചിട്ട് കിട്ടായാതതോടെ യുവതി പഠിക്കുന്ന കോളജിലെത്തി നാലാം നിലയിൽ കയറിയ യോഗേഷ് ശരീരത്തിലൂടെ പെട്രോളോഴിച്ച് ആത്‌മഹത്യാ ഭീഷണി മുഴക്കി. ഇയാളെ കോളജ് അധികൃതരും വിദ്യാർത്ഥികളും ചേർന്ന് പിടികൂടി മർദ്ദിച്ച ശേഷം പൊലീസിനെ ഏല്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *