തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. ശന്തനു സെന്നിനെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.ഇന്നലെ രാജ്യസഭയിൽ പ്രതിഷേധത്തിനിടെ ഐ.ടി മന്ത്രി അശ്വിനി വൈഷ്‌ണവ് നൽകിയ വിശദീകരണങ്ങൾ അടങ്ങിയ പ്രസ്‌താവന കീറിയെറിഞ്ഞതിനാണ് ശന്തനു സെനിനെ സസ്പെൻഡ് ചെയ്‌തത്. പാർലമെന്റിന്റെ മൺസൂൺ സെഷൻ കഴിയുന്നത് വരെയാണ് സസ്പെൻഷൻ. പ്രതിപക്ഷ എം.പിമാർ പ്രതിഷേധം നടത്തുന്നതിനിടെയാണ് മന്ത്രിയെ ലക്ഷ്യമാക്കി സെൻ പ്രസ്ഥാവന കീറിയെറിഞ്ഞത്.അതേസമയം പെഗാസസ് വിഷയത്തിൽ ഇന്നും പാർലമെന്റ് പ്രക്ഷുബ്‌ദമായി.

Leave a Reply

Your email address will not be published. Required fields are marked *