ഉത്തർപ്രദേശിലെ ഫതൻ‌പൂരിൽ വീട്ടിലെ കോഴി ചത്ത് പതിമൂന്നാം ദിനം നടന്ന ചടങ്ങിൽ 500 -ലധികം പേരാണ് പങ്കെടുത്തത്. തന്റെ ഉടമയുടെ ആട്ടിൻകുഞ്ഞിനെ ഒരു തെരുവുനായയിൽ നിന്നും രക്ഷിക്കുന്നതിനിടയിലാണ് ഈ കോഴിക്ക് ജീവൻ നഷ്ടപ്പെട്ടത്. പ്രിയപ്പെട്ട കോഴിയുടെ മരണാനന്തര ചടങ്ങുകൾ 500ലധികം പേരെ പങ്കെടുപ്പിച്ച് വിപുലമായി നടത്തിയതിന്റെ പേരിൽ വാർത്തകളിൽ നിറയുകയാണ് ഈ കുടുംബം. ലാൽജി എന്നാണ് വീട്ടുകാർ കോഴിയ്ക്ക് പേരിട്ടിരുന്നത്. ഡോ സൽക്റാം സരോജ് എന്നയാളാണ് കോഴിയെ വളർത്തിയിരുന്നത്. സാധാരണ പതിമൂന്നാം തീയതി മരിച്ച ആളുകളുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കാൻ വേണ്ടിയുള്ള ചടങ്ങാണ് നടക്കുന്നത്. ഒരു ദിവസം മുറ്റത്ത് വലിയ ബഹളം കേട്ട് ചെന്ന് നോക്കിയ സൽക്റാം കാണുന്നത് വീട്ടിലേക്ക് അതിക്രമിച്ച് കടന്ന നായയോട് മല്ലിടുന്ന ലാൽജിയെയാണ്. വീട്ടിലെ ആട്ടിൻകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച നായയെയാണ് കോഴി തുരത്താൻ ശ്രമിക്കുന്നതെന്ന് ഇദ്ദേഹത്തിന് മനസിലായി. ലാൽജിയുടെ അരികിലേക്ക് ഓടിയെത്തി നായയെ ഓടിച്ചശേഷം ഇയാൾ കോഴിയെ കൈയിലെെടുത്തു. മുറിവേറ്റ ലാൽജി വളരെപ്പെട്ടെന്ന് മരണത്തിന് കീഴടങ്ങി.അവനെ വീടിന്റെ അടുത്ത് തന്നെ അടക്കുകയും ഒരു കുടുംബാം​ഗം മരിച്ചാൽ എന്തൊക്കെ ചടങ്ങുകൾ ചെയ്യുമോ അതെല്ലാം ചെയ്യുകയും ചെയ്തു. അങ്ങനെയാണ് പതിമൂന്നാം നാളും ആചരിക്കാൻ തീരുമാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *