മലപ്പുറം / ജലന്ധർ: പഞ്ചാബ്: പഞ്ചാബിലെ സാമൂഹിക സാംസ്‌കാരിക വളര്‍ചയക്ക് പുതിയ നായിക കല്ലായി ശിഹാബ് തങ്ങള്‍ കള്‍ചറല്‍ സെന്റര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നാടിന് സമർപിച്ചു.
മൂന്ന് പതിറ്റാണ്ട്കാലം കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്നു ശിഹാബ് തങ്ങളെന്ന് അദ്ദേഹം പറഞ്ഞു. മത-സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. സര്‍വരെയും പുഞ്ചിരിയുടെ പൂമാലയുമായി സ്വീകരിച്ച തങ്ങള്‍ മാതൃകാ ജീവിതമാണ് നയിച്ചത്. വിദ്വേഷത്തിന്റെ വിഷ തുള്ളികള്‍ ഒന്നിനും പകരമല്ലെന്ന് പലപ്പോഴായി തങ്ങള്‍ ജീവിതം കൊണ്ട് കാണിച്ച് കൊടുത്തു. മത മൈത്രിയും സമുദായിക സഹിഷ്ണുതയും കാത്തുസൂക്ഷിക്കാനായിരുന്നു പ്രതിഷേധത്തിന്റെ കനലെരിയുമ്പോഴെല്ലാം അദ്ദേഹം ആഹ്വാനം ചെയ്തതെന്നും ഈ കേന്ദ്രം അത്തരം പ്രവർത്തനങ്ങളുടെ ജീവിക്കുന്ന ഉദാഹരണമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ലൗലി പ്രഫഷണല്‍ യൂനിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. അശോക് കുമാര്‍ മിത്തല്‍ എം.പി, മുഖ്യാതിഥിയായി പങ്കെടുത്തു. കേരളവും പഞ്ചാബും തമ്മിലുള്ള സമാനതകളെക്കുറിച്ചും കേരളത്തിന്റെ വിദ്യഭ്യാസ പുരോഗതിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കള്‍ചറല്‍ സെന്ററിനകത്ത് തയ്യാറാക്കിയ മസ്ജിദില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജുമുഅ നിസ്‌കാരത്തിന് നേതൃത്വം നല്‍കി. ഉദ്ഘാടന ചടങ്ങില്‍ സ്മാഷ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി, ആദ്യ വാങ്കൊലി മുഴക്കിയതും മുനവ്വറലി തങ്ങളായിരുന്നു.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ജുമുഅ ഖുതുബ നിര്‍വഹിച്ചു
സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി സ്വാഗത പ്രസംഗം നടത്തി. വര്‍ക്കിം സെക്രട്ടറി മുഹമ്മദ് അസ് ലം ആമുഖ പ്രഭാഷണവും നടത്തി. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ വഹാബ് എം പി, ഇ ടി മുഹമ്മദ് ബഷീര്‍ എം പി. സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ടി വി ഇബ്‌റാഹീം എം എല്‍ എ, ആബിദ് ഹുസൈന്‍ എം എല്‍ എ, ശംസുദ്ദീന്‍ എം എല്‍ എ, നജീബ് കാന്തപുരം എം എല്‍ എ, റാശിദ് ഗസ്സാലി എന്നിവര്‍ സംസാരിച്ചു. വേദിയില്‍ പി കെ ഫിറോസ്, ഷിബു മീരാന്‍, ടി പി അഷ്‌റഫലി, പി കെ നവാസ്, അഹ്‌മദ് സാജു അബ്ദുള്ളപാറക്കല്‍, ഉമര്‍ പാണ്ടികശാല, അബ്ദു റഊഫ് സിദ്ദീഖി, അഡ്വ. കെ പി നാസര്‍, നാസ് തുറക്കല്‍, ജാസിം തുടങ്ങിയ സാമൂഹിക രാഷ്ട്രീയ മേഘലയിലെ പ്രമുഖര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *