പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ വിദഗ്ദ്ധ സമിതി രൂപീകരിച്ചേക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് ഇക്കാര്യത്തെക്കുറിച്ച് സൂചന നൽകിയത്. ഇതുസംബന്ധിച്ച ഉത്തരവ് അടുത്തയാഴ്ച ഉണ്ടാകും.സ​ങ്കേ​തി​ക സ​മിതി​യി​ലേ​ക്ക് വി​ദ​ഗ്ധ​രെ നി​യ​മി​ക്കാ​ൻ സു​പ്രീം​കോ​ട​തി ത​ന്നെ ശ്ര​മി​ക്കു​ക​യാ​ണ്. പ​ല വി​ദ​ഗ്ധ​രെ​യും സ​മീ​പി​ച്ചെ​ങ്കി​ലും ഇ​വ​രു​ടെ അ​സൗ​ക​ര്യം മൂ​ല​മാ​ണ് സ​മി​തി രൂ​പീ​ക​രി​ക്കാ​ൻ വൈ​കു​ന്ന​ത്. ഉ​ട​ൻ ത​ന്നെ സ​മി​തി രൂ​പീ​ക​രി​ച്ച് വി​ധി പ​റ​യു​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് അ​റി​യി​ച്ചു.
കോടതി സമീപിച്ച ചില സാങ്കേതിക വിദഗ്ദ്ധർ സമിതിയുടെ ഭാഗമാകാൻ തയ്യാറായില്ലെന്നും, ഇതുമൂലമാണ് സമിതി രൂപവത്കരണം വൈകുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പെഗാസസ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാദ്ധ്യമപ്രവർത്തകരായ ശശികുമാർ, എൻ. റാം, രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസ്, മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിംഗ് തുടങ്ങി നിരവധി പേരാണ് കോടതിയെ സമീപിച്ചത്

Leave a Reply

Your email address will not be published. Required fields are marked *