ജാർഖണ്ഡ് ജഡ്ജി ഉത്തം ആനന്ദിനെ മനപ്പൂർവ്വം വാഹനം ഇടിച്ചു കൊല്ലുകയായിരുന്നു എന്ന് സി.ബി.ഐ.
ജഡ്ജിയുടേത് അപകട മരണമല്ലെന്നാണ് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. പ്രതികള്‍ മനഃപൂര്‍വ്വം ഓട്ടോ ഇടിപ്പിക്കുകയായിരുന്നെന്ന് സി.ബി.ഐ കോടതിയില്‍ പറഞ്ഞു.ജഡ്ജിയെ വാഹനം പിന്നില്‍ നിന്നും വന്നിടിച്ചത് യാദൃച്ഛികമല്ലെന്നും, ബോധപൂര്‍വം ഇടിപ്പിച്ചതാണെന്നും സിബിഐ പറയുന്നു.
സിസിടിവി ദൃശ്യങ്ങളുടെയും സംഭവം നടന്ന സ്ഥലത്തിന്റെയും വിശകലനം, കുറ്റകൃത്യത്തിന്റെ പുനർനിർമ്മാണം എന്നിവയെല്ലാം സൂചിപ്പിക്കുന്നത് ആനന്ദിനെ മനപ്പൂർവ്വം വാഹനം ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ്.
Two arrested in Dhanbad hit and run case killing the district judge; auto was stolen a few hours before the incident. CCTV footage revealed that the auto-rickshaw intentionally hit the Judge Uttam Anand from behind on a deserted road in Dhanbad.@NewIndianXpress @TheMornStandard pic.twitter.com/w0GZOhV8lF
— Mukesh Ranjan (@Mukesh_TNIE) July 29, 2021
ജൂലൈയിലാണ് പ്രഭാത ഓട്ടത്തിനിടെ ജഡ്ജി ഉത്തം ആനന്ദിനെ അജ്ഞാത വാഹനം വന്ന് ഇടിച്ചത്. ജഡ്ജിയുടെ ധൻബാദിലെ വീട്ടിൽ നിന്ന് അര കിലോമീറ്റർ അകലെയാണ് ഇത് നടന്നത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു, ജഡ്ജി പുലർച്ചെ 5 മണിയോടെ വിജനമായ റോഡിൽ ജോഗിംഗ് ചെയ്യുന്നതായും ഒരു ഓട്ടോ അദ്ദേഹത്തിന് നേരെ പാഞ്ഞു വന്ന് ഇടിച്ചിട്ടു പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
