ന്യൂയോർക്ക്: ഹിജാബ് ധരിക്കാൻ വിസമ്മതിച്ച യുഎസ് മാധ്യമ പ്രവർത്തകയുമായുള്ള അഭിമുഖം നിരസിച്ച് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. സിഎൻഎൻ ചീഫ് ഇന്റർനാഷണൽ അവതാരക ക്രിസ്റ്റൻ അമൻപൂരുമായുള്ള അഭിമുഖമാണ് നിരസിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി വൻ പ്രതിഷേധങ്ങളാണ് ഇറാനിൽ നടക്കുന്നത്. ഹിജാബ് നിയമം ലംഘിച്ചതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന സ്ത്രീ മരിച്ചതിന്റെ പ്രതിഷേധങ്ങൾ തുടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അഭിമുഖം നടത്താനെത്തിയത്. പ്രസിഡന്റ് ഭാഗത്തു നിന്നുമള്ള ഒരു സഹായി തന്റെ മുടി മറിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ താനിപ്പോൾ ന്യൂയോർക്കിലാണെന്നും ശിരോവസ്ത്രം സംബന്ധിച്ച് ഇവിടെ പ്രത്യേക നിയമങ്ങളൊന്നും നിലവിലില്ലെന്നും അമൻപൂർ ട്വിറ്ററിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *