കെ ജെ ഷൈന്‍ ടീച്ചര്‍ നല്‍കിയ അധിക്ഷേപ പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഒന്നാം പ്രതി സി കെ ഗോപാലകൃഷ്ണന്‍ കോടതിയില്‍. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. പിടിച്ചെടുത്ത ഫോണിലെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു.

ഇന്നലെ ഉച്ചയോടെ ഗോപാലകൃഷ്ണന്റെ പറവൂരിലെ വീട്ടില്‍ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. വീട്ടില്‍നിന്നാണ് ഗോപാലകൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഫോണ്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.

രണ്ടാംപ്രതി കെ എം ഷാജഹാന് ഇന്ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ആലുവ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. 

Leave a Reply

Your email address will not be published. Required fields are marked *