ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ ഇറക്കുമതി ചെയ്തുള്ള തട്ടിപ്പിൽ സംസ്ഥാനത്ത് കസ്റ്റംസിന്റെ പരിശോധന തുടരുന്നു. സിനിമാ താരം അമിത് ചക്കാലക്കൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. സമൻസ് കൈപ്പറ്റാൻ താരം വിസമ്മതിച്ചു.
ഇതോടെ അമിത് ചക്കാലക്കലിന്റെ വീട്ടിലേക്ക് കസ്റ്റംസ് പോലീസിനെ വിളിച്ചുവരുത്തി. ഇന്ത്യൻ എംബസിയുടെയും യുഎസ് കോൺസുലേറ്റിന്റെയും പേരിൽ വ്യാജമായി മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങലാണ് അമിത് ചക്കാലക്കലിന്റെ കൈവശമുണ്ടായിരുന്നത്. അമിതിന്റെ വീട്ടിൽ പരിശോധന തുടരുന്നതിടെ അമിതിന്റെ അഭിഭാഷകരും വീട്ടിലെത്തിയി. അഞ്ച് വർഷം മുമ്പ് എടുത്ത 99 മോഡൽ ലാൻഡ് ക്രൂയിസറാണ് അമിതിനുള്ളത്. പരിശോധനയുടെ ഭാഗമായി വാഹനം കസ്റ്റംസ് പിടിച്ചെടുത്തു.
സിനിമാ താരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, മമ്മൂട്ടി എന്നിവരുടെ വീടുകളിലും പരിശോധന നടന്നു.
തന്റെ എംപി രജിസ്ട്രേഷനിലുള്ള ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് പിടിച്ചെടുത്തുന്നുവെന്നും ഇനി നേരിട്ട് ചെന്ന് മൊഴി നൽകണമെന്നും സിനിമ നടൻ അമിത് ചക്കാലക്കൽ പരിശോധനയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാന്‍ഡ് ക്രൂയിസറും വര്‍ക്ക് ഷോപ്പിൽ പണിയാൻ കൊണ്ടുവന്ന കേരള രജിസ്ട്രേഷനിലുള്ള ലകസ്സ് കാറുമാണ് കസ്റ്റംസ് കൊണ്ടുപോയതെന്ന് അമിത് ചക്കാലക്കൽ പറഞ്ഞു.
