ഫലം എന്താകും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമേതും ഇല്ലാത്ത തിരഞ്ഞെടുപ്പാണ് ഇക്കുറി വയനാട്ടില്‍ നടന്നത്. രാഹുല്‍ ഗാന്ധി വിട്ടൊഴിഞ്ഞ മണ്ഡലത്തില്‍ സഹോദരി പ്രിയങ്ക ഗാന്ധി എത്തിയപ്പോള്‍ ഭൂരിപക്ഷം എത്ര എന്നത് മാത്രമാണ് അറിയാനുളളത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നിരിക്കുകയാണ്.104413 നിലവിലെ ലീഡ് നില. ഇടത് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയാണ് വയനാട്ടില്‍ പ്രിയങ്കയുടെ പ്രധാന എതിരാളി. 2019ലേതിനേക്കാള്‍ കുറഞ്ഞ പോളിംഗ് ആണ് ഇത്തവണ വയനാട്ടിലുണ്ടായത്. 73.57 ശതമാനത്തില്‍ നിന്നും പോളിംഗ് 64.72 ശതമാനമായി കുറഞ്ഞു. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിക്ക് ലഭിച്ച ഭൂരിപക്ഷം പ്രിയങ്കയ്ക്ക് മറികടക്കാന്‍ സാധിക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.

