
ജില്ലാ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം വീണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടി സേവാ മന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി തീർത്ഥ പ്രശാന്ത്. കഴിഞ്ഞ നാല് വർഷമായി ഹരിശ്രീ മ്യൂസിക് സ്കൂളിൽശ്രീജു മാഷിന്റെ കീഴിൽ വീണ അഭ്യസിക്കുന്ന തീർത്ഥ മുത്ത് സ്വാമി ദീക്ഷിതരുടെ നാട്ട രാഗത്തിലെ മഹാഗണപതിം എന്ന കീർത്തനം വായിച്ചാണ് ഒന്നാം സ്ഥാനം നേടിയത്. ലൈറ്റ് ആൻഡ് സൗണ്ട് കടയുടമ പ്രശാന്തിന്റെയും ബബിതയുടെയും മകളായ തീർത്ഥ പന്തീരാങ്കാവ് സ്വദേശിനിയാണ്,
