എസ്ഐആർ നടപടികൾ കൃത്യമായി പൂർത്തീകരിച്ചില്ലെന്ന കാരണത്താൽ നോയിഡയിൽ ബിഎൽഒമാർക്ക് എതിരെ കേസ്. അറുപത് പേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. 7 സൂപ്പർവൈസർമാർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. നോയിഡയിലെ 181 ബിഎൽഒമാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകുമെന്നും റിപ്പോർട്ടുണ്ട്. കളക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി.
വീടു തോറുമുള്ള സന്ദർശനം, സമയബന്ധിത ഫോം ശേഖരണം എന്നിവ യുദ്ധകാല അടിസ്ഥാനത്തിൽ തീർപ്പാക്കണമെന്ന് നോയിഡയിൽ ബിഎൽഒമാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
ഡിജിറ്റലൈസേഷൻ പൂർത്തീകരിച്ചില്ലെങ്കിൽ ദിവസവേതനം റദ്ദാക്കുമെന്നും മുന്നറിയിപ്പുണ്ട്. നടപടി വൈകിപ്പിക്കുന്നവർ നിയമനടപടി നേരിടേണ്ടി വരുമെന്നും ഭീഷണിയുണ്ട്. ബിഎൽഒമാർ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും നേരിട്ട് പരിശോധന നടത്താനും നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കാണ് നിർദ്ദേശം നൽകിയത്.
