ന്യൂഡല്‍ഹി: നിലമ്പൂരിന്റെ ടൂറിസം സാധ്യതകള്‍ ലോകത്തിന് പരിചയപ്പെടുത്താന്‍ അന്താരാഷ്ട്ര ടൂറിസം കോണ്‍ക്ലേവ് ജനുവരിയില്‍ നിലമ്പൂരില്‍ നടക്കും. ന്യൂഡല്‍ഹിയില്‍ ഐ.ഡി.എഫ്.സി ഫൗണ്ടേഷനും ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ കര്‍ണാടകയും {ഇഫ്ക) സംയുക്തമായി സംഘടിപ്പിച്ച ശില്‍പശാലയില്‍ നിലമ്പൂരിന്റെ ടൂറിസം സാധ്യതകള്‍ നിലമ്പൂര്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ പി.വി അബ്ദുല്‍വഹാബ് എം.പി, ജനറല്‍ കണ്‍വീനര്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ എന്നിവര്‍ അവതരിപ്പിച്ചു. ഐ.ഡി.എഫ്.സി ഫൗണ്ടേഷന്‍ എം.ഡി എബി തോമസ് നിലമ്പൂരിന്റെ സാധ്യതകള്‍ വിശദീകരിച്ചു.
പശ്ചിമഘട്ടിന്റെ ഭാഗമായ നിലമ്പൂരിന്റെ സാംസ്‌ക്കാരിക പൈതൃകം, ഏഷ്യയിലെ അവശേഷിക്കുന്ന ഗുഹാമനുഷ്യരായ ചോലനായ്്ക്കര്‍ അടക്കമുള്ള ആദിവാസി ഗോത്ര സമൂഹം, ജി.ഐ ടാഗ് ലഭിച്ച നിലമ്പൂര്‍ തേക്ക്, ലോകത്തിലെ ആദ്യ തേക്ക് മ്യൂസിയം, വനത്തിനെയും പ്രകൃതിയെയും അടുത്തറിയുന്ന ടൂറിസം കേന്ദ്രങ്ങള്‍ അടക്കമുള്ളവ പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെ വിശദീകരിച്ചു. ആദിവാസി ഗോത്ര സമൂഹത്തിനും നാട്ടുകാര്‍ക്കും തൊഴിലവസം സൃഷ്ടിക്കുന്ന വനത്തെയും പ്രകൃതിയെയും സംരക്ഷിക്കുന്ന പരിസ്ഥിതി സൗഹൃദ ടൂറിസം വികസനമാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും ടൂറിസം വകുപ്പുകളുടെയും സഹകണത്തോടെയാണ് നിലമ്പൂരിനെ രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റുന്ന കര്‍മ്മ പദ്ധതി നടപ്പാക്കുക. ഐ.ഡി.എഫ്.സി ഫൗണ്ടേഷന്‍ ചെയര്‍മാനും മുന്‍ കേന്ദ്ര അര്‍ബന്‍ സെക്രട്ടറിയു് ഡോ. എം. രാമചന്ദ്രന്‍ ഐ.എ.എസ്, മുന്‍ കര്‍ണാടക ടൂറിസം ഡയറക്ടര്‍ വിനയ് ലൂത്ര, ഐ.ഡി.എഫ്.സി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എം. രാമചന്ദ്രന്‍, ഐ.ഡി.ഇ.സി.കെ ചെയര്‍മാന്‍ ആപ്ത സുര്‍ളിദേവ് തുടങ്ങിയവര്‍ ശില്‍പശാലയില്‍ പ്രസംഗിച്ചു.
ഫോട്ടോ: ന്യൂഡല്‍ഹിയില്‍ ഐ.ഡി.എഫ്.സി ഫൗണ്ടേഷനും ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ കര്‍ണാടകയും സംയുക്തമായി സംഘടിപ്പിച്ച ശില്‍പശാലയില്‍ നിലമ്പൂര്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ പി.വി അബ്ദുല്‍വഹാബ് എം.പി, ജനറല്‍ കണ്‍വീനര്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ, ഡോ. എം. രാമചന്ദ്രന്‍, വിനയ് ലൂത്ര, എബി തോമസ് എന്നിവര്‍.
