പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച പുനത്തിൽ ഉണ്ണിച്ചാൽമേത്തൽ റോഡ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി ഉഷ, ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ പ്രേമദാസൻ, എം.എ പ്രതീഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ.കെ സുബ്രഹ്മണ്യൻ, എം.കെ ബാലൻ, ചന്ദ്രൻ കിഴക്കേകര മീത്തൽ, അബ്ദുൽ സലാം തുള്ളത്ത്, ബി സജിത്കുമാർ, പി ഇബ്രാഹിം എന്നിവർ സംസാരിച്ചു.