വാളയാറില്‍ സംഘപരിവാര്‍ കൊലപ്പെടുത്തിയ രാംനാരായണൻ്റെ കേസില്‍ അറസ്റ്റിലായ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. റിമാൻഡിലുള്ള അഞ്ചു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി എസ് ഐ ടി ചോദ്യംചെയ്യും. കസ്റ്റഡി അപേക്ഷ അന്വേഷണ സംഘം നാളെ സമർപ്പിക്കും.
അതേസമയം, കഴിഞ്ഞ ദിവസം രാം നാരായണൻ്റെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. പ്രതികൾ രാംനാരായണനെ ക്രൂരമായി മർദിച്ചുവെന്നും കൊല്ലണമെന്ന ഉദ്യേശത്തോടെയായിരുന്നു മർദ്ദനമെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു.
