സർക്കാരുകളുടെ വ്യാപാര ദ്രോഹ നയങ്ങൾക്കെതിരെ ജില്ലാ കമ്മിറ്റിയുടെ ആഹ്വനം പ്രകാരം കേരള വ്യാപാരിവ്യവസായി ഏകോപന സമിതി പെരുവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമഖ്യത്തിൽ പെരുവയൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടനയുടെ കോഴിക്കോട് ജില്ലാട്രഷറർ വി. സുനിൽകുമാർ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ
പി. വി. കെ മജീദ് അദ്ധ്യക്ഷം വഹിച്ചു ജനറൽ കൺവീനർ ഹബീബ് റഹ്മാൻ സ്വാഗതവും. മണ്ഡലം ട്രഷറർ. വി. മാമുകുട്ടി മുഖ്യപ്രഭാഷണവും നടത്തി.യൂത്ത് വിംഗ് മണ്ഡലം പ്രസിഡന്റ് മുസമ്മിൽ ബി. കെ. പ്രസംഗിച്ചു
യൂണിറ്റ് ഭാരവാഹികളായ സിദ്ദീഖ്. എൻ . പൂവാട്ട് പറമ്പ് റഷീദ് വെള്ളിപറമ്പ്.
അരുൺ കു മാർ പെരിങ്ങളം. സുബ്രഹ്മണ്ൻ പെരുവയൽ,
അബ്ദുൽ റഷീദ് കായലം. മണ്ഡലം സെക്രട്ടറി മുഹമ്മദ് ഹാജി
യൂത്ത് വിംഗ് മണ്ഡലം സെക്രട്ടറി ഷമീർ പാർക്ക്. വനിതാവിംഗ് ജില്ല കമ്മിറ്റി അംഗം സംഗീതകുമാരി എന്നിവർ സംസാരിച്ചു.
വ്യാപാരികളുടെ ആവശ്യങ്ങൾ ഉന്നയിച്ചു നിവേദനം പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടാഞ്ചേരിക്ക് കൈമാറി.
പൂവാട്ട് പറമ്പ് യൂണിറ്റ് ജനറൽ സെക്രട്ടറി റഷീദ്. ഇ. പി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *