കോഴിക്കോട്: താമരശ്ശേരിയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് 40 പവനോളം സ്വര്‍ണ്ണം കവര്‍ന്നു. താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപം ദേശീയപാതയോരത്ത് റന ഗോള്‍ഡിലാണ് കവര്‍ച്ച നടന്നത്. കിഴക്കോത്ത് ആവിലോറ സ്വദേശി അബ്ദുല്‍ സലാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. കെട്ടിടത്തിന്റെ മുകളിലേക്ക് കയറുന്നു കോണിയുടെ ഷട്ടര്‍ തുറന്ന് ജ്വല്ലറിയുടെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്.
രാത്രി ഏഴരയോടെയാണ് കട അടച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെ മുകളിലേക്ക് കയറാന്‍ എത്തിയ ആളാണ് ചുമര്‍ തുരന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.