മൂന്നാം ലൈംഗിക പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. രാഹുലിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു. പരാതിക്കാരി ക്രൂരമായ പീഡനത്തിനാണ് ഇരയായതെന്നും സമാന സ്വഭാവമുള്ള മറ്റ് രണ്ട് കേസുകൾ കൂടി എം.എൽ.എക്കെതിരെ നിലവിലുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായിട്ട് രണ്ടാഴ്ച പിന്നിടുകയാണ്.

അതേസമയം, പരാതിക്കാരിയുമായി തനിക്ക് ഉഭയസമ്മതപ്രകാരമുള്ള ബന്ധം മാത്രമാണുണ്ടായിരുന്നതെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. ഇത് സ്ഥാപിക്കുന്നതിനായി ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെയുള്ള നിർണ്ണായക രേഖകൾ രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇരുഭാഗത്തിന്റെയും വാദങ്ങൾ പൂർത്തിയായ സാഹചര്യത്തിലാണ് കോടതി വിധി പറയാനായി ഇന്നത്തേക്ക് മാറ്റിയത്. ഇന്നത്തെ കോടതി വിധി രാഷ്ട്രീയ കേരളത്തിന് ഏറെ നിർണ്ണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *