ഇടുക്കി: ബൈസൺ വാലിക്ക് സമീപം ഗ്യാപ് റോഡിലുണ്ടായ വാഹനാപകടത്തിൽ 13 വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു. തമിഴ്‌നാട്ടിൽ നിന്നുള്ള സഞ്ചാരികൾ സഞ്ചരിച്ചിരുന്ന മിനി വാൻആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ട്രിച്ചിയിൽ നിന്നും മൂന്നാർ സന്ദർശിക്കാനെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. വാഹനത്തിലുണ്ടായിരുന്ന 13 പേർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ എല്ലാവരെയും തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *