സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്. പവന് 320 രൂപ കൂടിയതോടെ ഇന്നത്തെ നിരക്ക് 1,18,640 രൂപയാണ്. ​ഗ്രാമിന് 40 രൂപ കൂടി 14,830 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം എത്തി നിൽക്കുന്നത്. ഇന്നലെ രണ്ട് തവണ ആണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെ 1,18,320 എന്ന സർവകാല റെക്കോർഡിലാണ് വ്യാപാരം നടന്നത്. എന്നാൽ ഉച്ച കഴിഞ്ഞതോടെ വിലയിൽ നേരിയ ഇടിവുണ്ടായി. ഉച്ചയ്ക്ക് ശേഷം പവന് 1,17,520 രൂപയായിരുന്നു നിരക്ക്. സാധാരണക്കാരനെ കൊണ്ട് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ് ഇപ്പോൾ സ്വർണത്തിന്റെ വില കൂടി കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *