കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ ആനയ്ക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ സ്റ്റേജ് 2 ക്ലിയറൻസ് (ഫൈനൽ ക്ലിയറൻസ്) ലഭ്യമായി. പദ്ധതിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട അവസാന ഘട്ട അനുമതിയാണിപ്പോൾ ലഭിച്ചിരിക്കുന്നത്. ഈ സന്തോഷ വാർത്ത മന്ത്രി പി എ മുഹമ്മദ് റിയാസ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.

നിലവിൽ അതിവേഗം നിർമ്മാണം പുരോഗമിക്കുന്ന ഈ പദ്ധതിക്ക് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി കൂടി ലഭിച്ചത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകും. തുരങ്കപാതയുടെ നിർമ്മാണം അതിവേഗം പൂർത്തിയാക്കി യാഥാർത്ഥ്യമാക്കാനുള്ള നീക്കത്തിലാണ് സർക്കാർ. വടക്കൻ കേരളത്തിലെ യാത്രാ സൗകര്യങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന ഈ പദ്ധതിക്ക് എല്ലാ തടസ്സങ്ങളും നീങ്ങി അന്തിമ ക്ലിയറൻസ് ലഭിച്ചത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

പാത യാര്‍ഥ്യമാകുന്നതോടെ ആനക്കാംപൊയിലില്‍നിന്ന്‌ 22 കിലോമീറ്റര്‍കൊണ്ട് മേപ്പാടിയിലെത്താം. ചുരം യാത്രാദുരിതത്തിനും അറുതിയാകും. കേരളത്തില്‍നിന്ന് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സുഗമമാകും.

Leave a Reply

Your email address will not be published. Required fields are marked *